ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾക്കുള്ള സ്വയം തൊഴിൽ വായ്പാ പദ്ധതി

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾ, വിവാഹ മോചിതർ, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് ഒരു ലക്ഷം രൂപവരെ സർക്കാർ ധനസഹായത്തോട്‌കൂടിയുള്ള സ്വയം തൊഴിൽ വായ്പാ പദ്ധതി
 



പദ്ധതിയുടെ മുഖ്യവിശേഷതകൾ

  • ✔️ വായ്പാ തുക: പരമാവധി ₹5,00,000 വരെ

  • ✔️ സബ്സിഡി: 20% സർക്കാർ ധനസഹായം (പരമാവധി ₹1,00,000 വരെ)

  • ✔️ പലിശ നിരക്ക്: 6% (സബ്സിഡി ഒഴികെയുള്ള തുകയ്ക്ക്)

  • ✔️ അർഹത പ്രായം: 20 – 60 വയസ്സ്

  • ✔️ കുടുംബ വാർഷിക വരുമാന പരിധി: ₹2,50,000



പ്രധാന മുൻഗണന:

  • 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ മാതാക്കളായ വനിതകൾക്ക്. 

  • അതിദാരിദ്ര്യ സർവേയിൽ ഉൾപ്പെട്ട വിധവകൾക്ക്. 



അപേക്ഷ സമർപ്പിക്കേണ്ട വിധം
  • ചുവടെ ATTACHEMENTS എന്ന കോളത്തിൽ നൽകുന്ന PDF അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.

  • തപാലിലോ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ ഉള്ള  റീജിയണൽ ഓഫിസിൽ അപേക്ഷ സമർപ്പിക്കുക.

  • അപേക്ഷ സമർപ്പിച്ചതിനുശേഷം താഴെ USEFUL LINKS - ൽ  നൽകിയിരിക്കുന്ന ഗൂഗിൾ ഫോമും പൂരിപ്പിക്കുക – തുടർ സഹായങ്ങൾക്ക് ഉപകാരപ്പെടും.


റീജിയണൽ ഓഫീസുകളുടെ വിലാസങ്ങൾ 

ജില്ല    വിലാസം    ഫോൺ നമ്പർ എന്ന ക്രമത്തിൽ നൽകുന്നു: 

  • കോഴിക്കോട്, വയനാട്:    KSMDFC ഹെഡ് ഓഫീസ്, KURDFC ബിൽഡിംഗ്, വെസ്റ്റ്ഹിൽ (PO), ചക്കോരത്ത്കുളം, കോഴിക്കോട് - 673005    0495-2369366

  • മലപ്പുറം, പാലക്കാട്:    റീജിയണൽ ഓഫീസ്, സുന്നി മഹൽ ബിൽഡിംഗ്, ബൈപാസ് റോഡ്, പെരിന്തൽമണ്ണ - 679322    04933-297017

  • കാസർകോഡ്, കണ്ണൂർ:    റീജിയണൽ ഓഫീസ്, ബസ് സ്റ്റാൻഡ് ബിൽഡിംഗ്, ചെർക്കള, ചെങ്കള (PO), കാസർകോട് - 671541    04994-283061

  • എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോട്ടയം:    റീജിയണൽ ഓഫീസ്, ഒന്നാം നില, പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ബിൽഡിംഗ് കോംപ്ലക്സ, പത്തടിപ്പാലം, കളമശ്ശേരി, എറണാകുളം - 682033    0484-2532855
  • തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട:    റീജിയണൽ ഓഫീസ്, കെഎസ്ആർടിസി ടെർമിനൽ കോംപ്ലക്സ്, 8-ാം നില, തമ്പാനൂർ, തിരുവനന്തപുരം - 695001 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail