റേഷൻകാർഡ് BPL ആക്കാൻ അവസരം | അപേക്ഷിക്കാം ജൂൺ 2 മുതൽ 15 വരെ

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കേരള സർക്കാർ സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ കാർഡുകൾ BPL (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അവസരം പ്രഖ്യാപിച്ചിട്ടുണ്ട്. 

വിശദമായ മാനദണ്ഡങ്ങൾക്കനുസരിച്ച് അപേക്ഷ സമർപ്പിക്കുന്ന കുടുംബങ്ങൾക്കാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

📅 അപേക്ഷാ തീയതികൾ:
➡ 2025 ജൂൺ 2 മുതൽ 2025 ജൂൺ 15 വരെ, വൈകിട്ട് 5 മണി വരെ

എവിടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്? 
ecitizen.civilsupplieskerala.gov.in പോർട്ടലിലൂടെയോ അടുത്ത അക്ഷയ കേന്ദ്രത്തിലൂടെയോ അപേക്ഷിക്കാം

✅ യോഗ്യതാ മാനദണ്ഡങ്ങൾ (അർഹത ഉള്ളവർക്ക് മാത്രം)
1. കാർഡിലെ അംഗങ്ങൾ ആരും സർക്കാർ / പൊതുമേഖലാ ജീവനക്കാരൻ ആകരുത്.
2. ഇൻകം ടാക്സ് അടക്കുന്ന ഒരംഗം പോലും കാർഡിൽ ഉണ്ടാകരുത്.
3. സർവീസ് പെൻഷൻ ലഭിക്കുന്നവരില്ലാ എന്ന് ഉറപ്പ് വരുത്തണം.
4. വീട് 1000 ചതുരശ്ര അടിയിൽ മാത്രമാകണം.
5. നാലോ അതിലധികം ചക്രമുള്ള വാഹനങ്ങൾ (ഒരു ടാക്സി ഒഴിച്ച്) ഉണ്ടാകരുത്.
6. ഉടമ പ്രൊഫഷണൽ (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐടി, നഴ്‌സ്, CA മുതലായ) ആകരുത്.
7. കുടുംബമായി കൈവശമുള്ള ഭൂമിയ്‌ക്ക് പരമാവധി ഒരേക്കർ മാത്രം (ST ഒഴികെ).
8. മാസ വരുമാനം ₹25,000/- ത്തിൽ താഴെ ആയിരിക്കണം, വാർഷികം ₹3,00,000/- കവിയരുത്.
9. എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻകാർഡിൽ ലിങ്ക് ചെയ്തിരിക്കണം.

🎯 പ്രത്യേക മുൻഗണന ലഭിക്കുന്നവർ

  • വിധവകൾ
  • ഗുരുതര രോഗം ഉള്ളവർ (ഡയാലിസിസ് ഉൾപ്പെടെ)
  • ഭിന്നശേഷിയുള്ളവർ
  • വീട് / സ്ഥലം ഒന്നും സ്വന്തമായി ഇല്ലാത്തവർ


📄 ആവശ്യമായ രേഖകൾ

വിഭാഗം

ആവശ്യമായ രേഖ

ആശ്രയ വിഭാഗം

ഗ്രാമപഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം

ഗുരുതര രോഗങ്ങൾ

ചികിത്സാ രേഖകളുടെ പകർപ്പ്

SC / ST

തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്

വിധവ

വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ്

ഭൂരഹിതർ

വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ്

BPL യോഗ്യർ

പഞ്ചായത്ത് / മുനിസിപ്പൽ സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം

ഭവന പദ്ധതി വഴി വീട് ലഭിച്ചവർ

വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം


ℹ കൂടുതൽ വിവരങ്ങൾക്ക്

👉 ecitizen.civilsupplieskerala.gov.in സന്ദർശിക്കുക.
📍 അല്ലെങ്കിൽ അടുത്ത അക്ഷയ കേന്ദ്രത്തിൽ ബന്ധപ്പെടുക.
📞 സഹായം വേണമെങ്കിൽ Aider Foundation ഓഫീസുമായി ബന്ധപ്പെടുക.


 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail