97 ലക്ഷം രൂപ വരെ വാർഷിക ശമ്പളം; എസ്ബിഐയിൽ 207 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ, അപേക്ഷ സെപ്റ്റംബർ 25 വരെ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (Specialist Cadre Officer) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെൽത്ത് മാനേജ്മെന്റും റീട്ടെയിൽ ബാങ്കിംഗും ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലായി 207 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാങ്കിംഗ് മേഖലയിലെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മികച്ച ശമ്പള പാക്കേജോടെയാണ് ഈ അവസരം.
കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിരിക്കും നിയമനം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 സെപ്റ്റംബർ 25 ആണ്.
പ്രധാന ഒഴിവുകൾ
| തസ്തിക |
ഒഴിവുകൾ |
| സോണൽ ഹെഡ് (Retail) |
1 |
| റീജിയണൽ ഹെഡ് (RH) |
5 |
| റിലേഷൻഷിപ്പ് മാനേജർ – ടീം ലീഡ് |
24 |
| ഇൻവെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ് (IS) |
9 |
| ഇൻവെസ്റ്റ്മെന്റ് ഓഫീസർ (IO) |
4 |
| വൈസ് പ്രസിഡന്റ് – വെൽത്ത് (VP Wealth) |
91 |
| അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് – വെൽത്ത് (AVP Wealth) |
73 |
തസ്തികകളും യോഗ്യതകളും
1. സോണൽ ഹെഡ് (Retail)
-
പ്രായപരിധി: 35–50 വയസ്
-
പരമാവധി വാർഷിക CTC: ₹97 ലക്ഷം
-
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. MBA (60% മാർക്ക്), CFP/CFA/NISM യോഗ്യതയുള്ളവർക്ക് മുൻഗണന.
-
പരിചയം: വെൽത്ത് മാനേജ്മെന്റ്/റീട്ടെയിൽ ബാങ്കിംഗ്/AMC മേഖലയിൽ കുറഞ്ഞത് 15 വർഷം, അതിൽ 5 വർഷം ടീം ലീഡർഷിപ്പ് പരിചയം.
2. റീജിയണൽ ഹെഡ് (RH)
-
പ്രായപരിധി: 35–50 വയസ്
-
പരമാവധി വാർഷിക CTC: ₹66.40 ലക്ഷം
-
യോഗ്യത: ബിരുദം; MBA, CFP/CFA/NISM ഉള്ളവർക്ക് മുൻഗണന.
-
പരിചയം: റിലേഷൻഷിപ്പ് മാനേജ്മെന്റിൽ കുറഞ്ഞത് 12 വർഷം, അതിൽ 5 വർഷം ടീം ലീഡർ അനുഭവം.
3. റിലേഷൻഷിപ്പ് മാനേജർ – ടീം ലീഡ്
-
പ്രായപരിധി: 28–42 വയസ്
-
പരമാവധി വാർഷിക CTC: ₹51.80 ലക്ഷം
-
യോഗ്യത: ബിരുദം; MBA/CFP/CFA/NISM സർട്ടിഫിക്കറ്റുകൾ അഭികാമ്യം.
-
പരിചയം: വെൽത്ത് മാനേജ്മെന്റിൽ റിലേഷൻഷിപ്പ് മാനേജറായി കുറഞ്ഞത് 8 വർഷം.
4. ഇൻവെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ് (IS)
-
പ്രായപരിധി: 28–42 വയസ്
-
പരമാവധി വാർഷിക CTC: ₹44.50 ലക്ഷം
-
യോഗ്യത: Finance, Commerce, Economics, Banking, Insurance തുടങ്ങിയ വിഷയങ്ങളിൽ പിജി ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ CA/CFA.
-
പരിചയം: ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ/കൗൺസിലർ ആയി കുറഞ്ഞത് 6 വർഷം.
5. ഇൻവെസ്റ്റ്മെന്റ് ഓഫീസർ (IO)
-
പ്രായപരിധി: 28–40 വയസ്
-
പരമാവധി വാർഷിക CTC: ₹27.10 ലക്ഷം
-
യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിലെ പിജി ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ CA/CFA.
-
പരിചയം: ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ/ഓഫീസർ ആയി കുറഞ്ഞത് 4 വർഷം.
6. വൈസ് പ്രസിഡന്റ് – വെൽത്ത് (VP Wealth)
-
പ്രായപരിധി: 26–42 വയസ്
-
പരമാവധി വാർഷിക CTC: ₹44.70 ലക്ഷം
-
യോഗ്യത: ബിരുദം; MBA, NISM, CFP/CFA യോഗ്യതയുള്ളവർക്ക് മുൻഗണന.
-
പരിചയം: സെയിൽസ് & മാർക്കറ്റിംഗിൽ കുറഞ്ഞത് 6 വർഷം.
7. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് – വെൽത്ത് (AVP Wealth)
-
പ്രായപരിധി: 23–35 വയസ്
-
പരമാവധി വാർഷിക CTC: ₹30.20 ലക്ഷം
-
യോഗ്യത: ബിരുദം; ഫിനാൻസ്/മാർക്കറ്റിംഗ്/ബാങ്കിംഗ് പിജിയും NISM/CFP/CFA സർട്ടിഫിക്കറ്റുകളും അഭികാമ്യം.
-
പരിചയം: സെയിൽസ് & മാർക്കറ്റിംഗ് മേഖലയിൽ കുറഞ്ഞത് 3 വർഷം.
അപേക്ഷിക്കേണ്ട വിധം
-
അപേക്ഷ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കൂ.
-
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 25.
-
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായപരിധി, തിരഞ്ഞെടുപ്പ് രീതി എന്നിവ ഔദ്യോഗിക വിജ്ഞാപനത്തിൽ വിശദമായി നൽകിയിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്: https://recruitment.sbi.bank.in/