SBI പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ്പ് 2026: 9-ാം ക്ലാസ് മുതൽ വിദേശ പഠനം വരെ ₹15,000 മുതൽ ₹20 ലക്ഷം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

SBI പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ്പ് 2026: 9-ാം ക്ലാസ് മുതൽ വിദേശ പഠനം വരെ ₹15,000 മുതൽ ₹20 ലക്ഷം വരെ സാമ്പത്തിക സഹായം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം തുടരാൻ സഹായിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) CSR വിഭാഗമായ SBI Foundation നടപ്പിലാക്കുന്ന SBI Platinum Jubilee Asha Scholarship Program 2026-ലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.

9-ാം ക്ലാസ് മുതൽ വിദേശത്തെ പ്രമുഖ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾ വരെ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. പഠിക്കുന്ന കോഴ്‌സിന്റെ അടിസ്ഥാനത്തിൽ ഒരു അധ്യയന വർഷത്തേക്ക് ₹15,000 മുതൽ ₹20 ലക്ഷം വരെ സാമ്പത്തിക സഹായം ലഭിക്കും.

ആർക്കെല്ലാം അപേക്ഷിക്കാം?

  • 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ
  • NIRF Top 300 അല്ലെങ്കിൽ NAAC 'A' ഗ്രേഡ് നേടിയ സ്ഥാപനങ്ങളിലെ ബിരുദ (UG), ബിരുദാനന്തര ബിരുദ (PG) വിദ്യാർത്ഥികൾ
  • IIT, IIM വിദ്യാർത്ഥികൾ
  • MBBS ഉൾപ്പെടെയുള്ള മെഡിക്കൽ കോഴ്‌സുകൾ പഠിക്കുന്നവർ
  • QS Top 200 റാങ്കിലുള്ള വിദേശ സർവകലാശാലകളിൽ PG അല്ലെങ്കിൽ ഉന്നത പഠനം നടത്തുന്നവർ
  • ആഗോളതലത്തിലെ മികച്ച സർവകലാശാലകളിൽ ഉന്നത പഠനം ലക്ഷ്യമിടുന്ന SC/ST വിഭാഗത്തിലെ വിദ്യാർത്ഥികൾ

സ്കോളർഷിപ്പ് തുക

പഠിക്കുന്ന കോഴ്‌സിന്റെ അടിസ്ഥാനത്തിൽ ₹15,000 മുതൽ ₹20,00,000 വരെ ഒരു അധ്യയന വർഷത്തേക്ക് സാമ്പത്തിക സഹായം ലഭിക്കും.

യോഗ്യത

വിദ്യാഭ്യാസ യോഗ്യത

  • 9 മുതൽ 12 വരെ ക്ലാസുകൾ
  • UG, PG
  • MBBS
  • IIT, IIM
  • തിരഞ്ഞെടുത്ത വിദേശ സർവകലാശാലകളിൽ പഠിക്കുന്നവർ

മാർക്ക്

  • കഴിഞ്ഞ അധ്യയന വർഷത്തിൽ കുറഞ്ഞത് 75% മാർക്ക് അല്ലെങ്കിൽ 7.0/7.5 CGPA ഉണ്ടായിരിക്കണം.
  • SC/ST വിദ്യാർത്ഥികൾക്ക് 10% ഇളവ് ലഭിക്കും. അതായത് 67.5% മാർക്ക് അല്ലെങ്കിൽ 6.3/6.5 CGPA മതിയാകും(മൊത്തം പഠനകാലത്തെ ഗ്രേഡ് പോയിന്റുകളുടെ ശരാശരി ).

കുടുംബ വാർഷിക വരുമാനം

  • 9–12 ക്ലാസ് വിദ്യാർത്ഥികൾ: ₹3 ലക്ഷം വരെ
  • UG, PG, മെഡിക്കൽ, IIT, IIM വിദ്യാർത്ഥികൾ: ₹6 ലക്ഷം വരെ

മറ്റ് നിബന്ധനകൾ

  • അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.
  • ഉന്നത വിദ്യാഭ്യാസ വിഭാഗങ്ങൾക്ക് NIRF/NAAC റാങ്കിങ് സംബന്ധിച്ച നിബന്ധനകൾ ബാധകമാണ്.

പ്രത്യേക ആനുകൂല്യങ്ങൾ

  • മൊത്തം സ്കോളർഷിപ്പുകളുടെ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.
  • SC/ST വിഭാഗക്കാർക്ക് പ്രത്യേക പരിഗണനയും സംവരണവും ലഭിക്കും.

ആവശ്യമായ രേഖകൾ

  • കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ്
  • ആധാർ കാർഡ് അല്ലെങ്കിൽ മറ്റ് തിരിച്ചറിയൽ രേഖ
  • പാസ്പോർട്ട് സൈസ് ഫോട്ടോ
  • വരുമാന സർട്ടിഫിക്കറ്റ്
  • ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
  • അഡ്മിഷൻ പ്രൂഫ് അല്ലെങ്കിൽ നിലവിലെ ഫീസ് രസീത്
  • SBI ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് (അപേക്ഷിക്കാൻ നിർബന്ധമാണ്)

അപേക്ഷിക്കേണ്ട അവസാന തീയതി

2026 സെപ്റ്റംബർ 4

അവസാന തീയതിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ഈ വെബ്സൈറ്റ് സന്ദർശിക്കുക: https://www.sbiashascholarship.co.in/

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail