കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായം 2025–26: അപേക്ഷ ക്ഷണിച്ചു
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്കായി 2025–2026 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
ആരെല്ലാം അപേക്ഷിക്കാം?
താഴെ പറയുന്ന യോഗ്യതയുള്ള വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷ സമർപ്പിക്കാം:
- സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠനം പൂർത്തിയാക്കി 2025–26 എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ 75 പോയിന്റോ അതിൽ കൂടുതലോ നേടിയവർ.
- പ്ലസ് ടു/വി.എച്ച്.എസ്.ഇ. പരീക്ഷയിൽ 85% അല്ലെങ്കിൽ അതിൽ കൂടുതലുള്ള മാർക്ക് നേടിയവർ.
എസ്.സി./എസ്.ടി. വിദ്യാർഥികൾക്ക്
എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് താഴെ പറയുന്ന മാർക്ക് നേടിയിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം:
- എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി. – 70 പോയിന്റ് അല്ലെങ്കിൽ അതിൽ കൂടുതൽ
- പ്ലസ് ടു/വി.എച്ച്.എസ്.ഇ. – 80% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക്
ശ്രദ്ധിക്കുക: എസ്.സി./എസ്.ടി. അപേക്ഷകർ ജാതി സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
2026 ഓഗസ്റ്റ് 31, വൈകിട്ട് 5.00 വരെ
നിശ്ചിത അപേക്ഷാ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ സമർപ്പിക്കണം.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
- മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
- ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് (സർക്കാർ/എയ്ഡഡ് സ്ഥാപനമാണെന്ന് തെളിയിക്കുന്നതിന്)
- ക്ഷേമനിധി അംഗത്വ പാസ്‌ബുക്കിന്റെ പകർപ്പ്
- ആധാർ കാർഡിന്റെ പകർപ്പ്
- ബാങ്ക് പാസ്‌ബുക്കിന്റെ പകർപ്പ്
- റേഷൻ കാർഡിന്റെ പകർപ്പ്
- (എസ്.സി./എസ്.ടി. അപേക്ഷകർക്ക്) ജാതി സർട്ടിഫിക്കറ്റ്
അപേക്ഷാഫോം താഴെ കൊടുത്തിട്ടുണ്ട് 👇