ബാങ്ക് ഓഫ് ബറോഡയുടെ ഉപസ്ഥാപനത്തിൽ 1,949 ഒഴിവുകൾ; പ്ലസ് ടു യോഗ്യതയുള്ളവർക്കും അവസരം, അപേക്ഷ സെപ്റ്റംബർ 30 വരെ
കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ Baroda Global Shared Services Limited (BGSSL) രാജ്യത്തുടനീളം വിവിധ വിഭാഗങ്ങളിലായി 1,949 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു മുതൽ ബിരുദവും പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് വിവിധ തസ്തികകളിൽ അവസരമുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 സെപ്റ്റംബർ 30.
ഗാന്ധിനഗർ, വഡോദര, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കും പാൻ ഇന്ത്യ അടിസ്ഥാനത്തിലുമാണ് നിയമനം നടക്കുന്നത്.
പ്രധാന ഒഴിവുകൾ
BGSSL പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ ചുവടെ:
-
അപ്രന്റീസ് (ടെലി കോളിങ്) – 150
-
ടെലി കളക്ഷൻ ഏജന്റ് – 100
-
ഡിജിറ്റൽ ബാങ്കിങ് എക്സിക്യൂട്ടീവ് – 40
-
ട്രേഡ് ഫിനാൻസ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് – 25
-
CASA/FCNR കോളിങ് എക്സിക്യൂട്ടീവ് – 40
-
ഫീൽഡ് കളക്ഷൻ ഓഫീസർ – 400
-
ഡിജിറ്റൽ ഓൺബോർഡിങ് സ്പെഷ്യലിസ്റ്റ് – 400
-
ലോൺ സെയിൽസ് വിഭാഗത്തിൽ സെയിൽസ് ഓഫീസർ/ASM – 350
-
ആധാർ ഓപ്പറേറ്റർ – 400
യോഗ്യത എന്തെല്ലാം?
ഓരോ തസ്തികയ്ക്കും വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും വ്യത്യാസപ്പെടും.
-
പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഫീൽഡ് കളക്ഷൻ ഓഫീസർ, ഡിജിറ്റൽ ഓൺബോർഡിങ് സ്പെഷ്യലിസ്റ്റ്, ആധാർ ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.
-
ചില തസ്തികകളിലേക്ക് ഫ്രഷേഴ്സിനും അവസരമുണ്ട്.
-
ടെലി കോളിങ്, ലോൺ സെയിൽസ്, ട്രേഡ് ഫിനാൻസ് തുടങ്ങിയ തസ്തികകൾക്ക് സാധാരണയായി ബിരുദവും ബന്ധപ്പെട്ട പ്രവൃത്തിപരിചയവും ആവശ്യമാണ്.
-
MIS, HR, IT, Procurement തുടങ്ങിയ ഉയർന്ന തസ്തികകൾക്ക് അധിക യോഗ്യതയും പരിചയവും നിർബന്ധമാണ്.
ശ്രദ്ധിക്കേണ്ട സർട്ടിഫിക്കറ്റുകൾ
എങ്ങനെ അപേക്ഷിക്കാം?
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് BGSSL-ന്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. അല്ലെങ്കിൽ recruitment@bgss.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡേറ്റ അയച്ചും അപേക്ഷ സമർപ്പിക്കാം.
അപേക്ഷിക്കുന്നതിന്:
-
BGSSL Careers പേജ് സന്ദർശിക്കുക https://www.bgss.in/careers/all .
-
താൽപര്യമുള്ള തസ്തിക തിരഞ്ഞെടുക്കുക.
-
ആവശ്യമായ വിവരങ്ങളും ബയോഡേറ്റയും സമർപ്പിക്കുക.
-
ഇമെയിൽ വഴി അപേക്ഷിക്കുമ്പോൾ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സബ്ജക്ടിൽ വ്യക്തമാക്കുക.
അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് : https://www.bgss.in/careers/all
അവസാന തീയതി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 സെപ്റ്റംബർ 30
ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്ന പ്ലസ് ടു, ബിരുദധാരികൾക്ക് രാജ്യവ്യാപകമായി ലഭിക്കുന്ന മികച്ച അവസരങ്ങളിലൊന്നാണ് ഈ നിയമന പ്രക്രിയ.